ട്വിറ്റർ CEO Jack Dorsey 170 മില്യൺ ഡോളർ ‌ബിറ്റ്‌കോയിന്‍ വാങ്ങി

ട്വിറ്റർ CEO Jack Dorsey-യുടെ ഉടമസ്തതയിലുള്ള സ്‌ക്വയർ (SQUARE) എന്ന കമ്പനി 3,318 ബിറ്റ്കോയിനുകൾ ശരാശരി 51,236 ഡോളറിന് കമ്പനി വാങ്ങിയതായി ചൊവ്വാഴ്ച നടത്തിയ ത്രൈമാസ വരുമാന റിപ്പോർട്ടിൽ വെളിപ്പെടുത്തി. സെക്യൂരിറ്റികൾ ഉൾപ്പെടെയുള്ള കമ്പനിയുടെ ആസ്തിയുടെ 5 ശതമാനം ഇപ്പോൾ ബിറ്റ്‌കോയിനിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്.


കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിറ്റ്കോയിൻ മൂല്യം ഗണ്യമായി ഉയർന്ന് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം. ഒരൊറ്റ ബിറ്റ്കോയിന്റെ നിലവിലെ വില 50,000 ഡോളറിൽ താഴെയാണ്. വൻകിട കമ്പനികൾ ക്രിപ്റ്റോ വാങ്ങിക്കുന്നത്‌ ഭാവിയിൽ ഇവയുടെ മൂല്യം കൂടാൻ സഹായിക്കും.

നാണയപ്പെരുപ്പം ഉണ്ടാവാത്ത രീതിയിലാണ് ബിറ്റ്‌കോയിന്‍ ഡിസൈൻ ചെയ്തിരിക്കുന്നത് . അത് കൊണ്ട് തന്നെയാണ് ദിനംപ്രതിയുള്ള മൂല്യവർധനവ്. ഇന്ത്യയിലും ധാരാളമായി ആളുകൾ ബിറ്കോയിൻ, ഇതെരിയും പോലെയുള്ള ക്രിപ്റ്റോ വാങ്ങി കൂട്ടുന്നുണ്ട് . റിപോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ക്രിപ്റ്റോ കറൺസി വാങ്ങി ഇൻവെസ്റ്റ് ചെയ്തിട്ടുള്ള ആളുകളുടെ എണ്ണം ഒന്നരകോടിക്ക് മുകളിലാണ് .